ജനരക്ഷായാത്ര നടത്തിയത് കേരളത്തെ കലാപ ഭൂമിയാക്കാന്‍: കൊടിയേരി
ആനക്കര: കേരളത്തെ കലാപ ഭൂമിയാക്കാനാണ് ബി.ജെ.പി ജനരക്ഷായാത്ര നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന് പുറത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോ രക്ഷയാണെന്നും കേരളത്തില്‍ മാത്രമാണ് ജനരക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് എല്‍.ഡി.എഫ് ഭരണം മുന്‍ തൂക്കം നല്‍കുന്നത് എല്‍.ഡി.എഫ് വടക്കന്‍ മേഖലാ ജാഥക്ക് കൂറ്റനാട് നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി ഹംസ അധ്യക്ഷനായി. വി.കെ ചന്ദ്രന്‍, സ്‌ക്കറിയ തോമസ്, പി.കെ രാജന്‍, എം. ചന്ദ്രന്‍, പി. മമ്മിക്കുട്ടി, ടി.കെ നാരായണദാസ്, സി.കെ രാജേന്ദ്രന്‍, റസാഖ് മൗലവി, കെ.പി സുരേഷ് രാജ്, ശിവപ്രകാശ് പ്രസംഗിച്ചു.
ഒറ്റപ്പാലം: ബി.ജെ.പി നേതൃത്വം കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിനെ പിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നെതെന്നും അത് വില പോവില്ലെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നയിക്കുന്ന എല്‍.ഡി.എഫ് നടത്തുന്ന ജന ജാഗ്രത യാത്രയ്ക്ക് ഒറ്റപ്പാലത്തെ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം ജോയ് (ജനതദള്‍ എസ് ), രാജന്‍ മാസ്റ്റര്‍ (എന്‍.സി.പി) സത്യന്‍ മുകരി (സി.പി.ഐ.) ഇ.പി.ആര്‍ വേശ ല (കോണ്‍ഗ്രസ്സ് എസ് ). പ്രസംഗിച്ചു. കെ.സുരേഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."