HOME
DETAILS
MAL
തമിഴ്നാട്ടില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു
backup
October 31 2017 | 05:10 AM
ചെന്നൈ: കനത്തമഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ മൂന്നു ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. ഏതാനും ദിവസങ്ങളായി ഇവിടെ കനത്ത മഴയാണ്. അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതേസമയം കോളജുകളും സര്‍വകലാശാലകളും പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സുനില്‍ പാലിവാല്‍ അറിയിച്ചു.
വെള്ളക്കെട്ടിലായ ചെന്നൈ നഗരത്തില്‍ ഗതാഗതം നിലച്ചു. ഇന്നലെ വലിയ ഗതാഗതക്കുരുക്കാണ് ചെന്നൈയിലുണ്ടായത്. റോഡരികിലുള്ള വീടുകളിലെല്ലാം വെള്ളംകയറി.
2015 ഡിസംബറില്‍ ചെന്നൈയിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും 150 പേര് മരിച്ചിരുന്നു. 70 ദശലക്ഷം ആളുകളാണ് അന്ന് മഴദുരിതം അനുഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."