HOME
DETAILS
MAL
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം: മലയാളി ഐ.പി.എസ് ട്രെയിനിയും ഭാര്യയും അറസ്റ്റില്‍
backup
October 31 2017 | 07:10 AM
ചെന്നൈ: ഐ.എ.എസ് നേടാനായി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ച മലയാളി ഐ.പി.എസ് ട്രെയിനിയും ഭാര്യയും അറസ്റ്റില്‍. തിരുനെല്‍വേലി നങ്കുനേരിയിലെ എ.എസ്.പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീര്‍ കരീം, ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ജോയ്സി ജോയ് എന്നിവരാണ് അറസ്റ്റിലായത്.
ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സഫീര്‍ പരീക്ഷ എഴുതിയത്. പരീക്ഷാഹാളിന് പുറത്തുനിന്ന ഭാര്യ ഫോണില്‍ ബ്ലൂടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സഫീര്‍ കരീം 112ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. ഐ.എ.എസ്. നേടണമെന്ന ആഗ്രഹത്തിലാണ് സിവില്‍ സര്‍വീസസ് പരീക്ഷ വീണ്ടുമെഴുതിയത്. 2014 ഐ.പി.എസ്. ബാച്ചുകാരനാണ് സഫീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."