HOME
DETAILS

മക്കള്‍ക്കെതിരേ പരാതികളുമായി വയോജനങ്ങള്‍ 'എടുത്തുവളര്‍ത്തിയ കൈ അവര്‍ എറിഞ്ഞൊടിച്ചു'

  
backup
November 01 2017 | 01:11 AM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3

തിരുവനന്തപുരം: 'അവരെന്റെ വലതുകൈ എറിഞ്ഞൊടിച്ചു മക്കളെ... ഒരല്ലലുമില്ലാതെയാണ് ഞാനവരെ വളര്‍ത്തി വലുതാക്കിയത്. മൂന്നു പെണ്‍മക്കളെ നല്ല രീതിയില്‍ കല്യാണവും കഴിച്ചുവിട്ടു.
എന്നിട്ടും..' കണ്ണീരില്‍ കുതിര്‍ന്നിരുന്നു നന്തന്‍കോട്ടെ എ. ലീലയുടെ വാക്കുകള്‍. സ്വന്തമായുള്ളതെല്ലാം മക്കള്‍ക്ക് നല്‍കിയിട്ടും അവരുടെ അവഗണനയ്ക്കും ആക്രമണത്തിനും നിരന്തരം വിധേയമായിക്കൊണ്ടിരിക്കുകയാണ് ഈ അമ്മ.
68 വയസ്സുണ്ട് ലീലയ്ക്ക്. ബൈപ്പാസ് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന ഹൃദ്രോഗിയായ ഭര്‍ത്താവ് ആന്റണിക്ക് 81ഉം. നാലുമക്കളില്‍ ഏക മകന്‍ മരിച്ചു. മൂന്നുപെണ്‍കുട്ടികളെ നല്ലരീതിയില്‍ വിവാഹം കഴിച്ചുകൊടുത്തു.
മൂത്ത മകളും ഏറ്റവും ഇളയവളും ചേര്‍ന്ന് ആക്രമിക്കുന്നെന്നാണ് പരാതി. ഒന്നരവര്‍ഷം മുന്‍പ് ഇളയമകളും ഭര്‍ത്താവും ചേര്‍ന്ന് കുടുംബവീട്ടില്‍നിന്ന് അടിച്ചിറക്കിയതിന് ശേഷം ലീലയും ഭര്‍ത്താവും മൂന്നാമത്തെ മകളോടൊപ്പമാണ് താമസം. അവിടെയും സ്വസ്ഥത തരുന്നില്ലെന്നും നന്തന്‍കോട് മോഡല്‍ കൊലനടത്തുമെന്ന് ഇളയമകളുടെ ഭര്‍ത്താവ് തങ്ങളെ ഭീഷണിപ്പെടുത്തിയതായും ലീല സുപ്രഭാതത്തോട് പറഞ്ഞു. പ്രിയദര്‍ശിനിഹാളില്‍ സംഘടിപ്പിച്ച തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണല്‍ അദാലത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ലീല.
ആകെയുണ്ടായിരുന്ന വസ്തു എഴുതിവാങ്ങിയതിന് ശേഷം വളര്‍ത്തുമകന്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയാണ് പൂന്തുറ സ്വദേശി ഫ്രാന്‍സിസിന്റേത്. ഈ വസ്തു ഈടുവച്ച് ദൈനംദിനചെലവുകള്‍ക്കായി വായ്പയെടുത്ത ഒരുലക്ഷം രൂപയും വളര്‍ത്തുമകന്‍ നല്‍കിയില്ല. ട്രൈബ്യൂണലിന്റെ മൂന്ന് ഹിയറിങ്ങിനും എതിര്‍കക്ഷി ഹാജരായില്ല. അതിനാല്‍ ആധാരം റദ്ദുചെയ്യാനുള്ള തീരുമാനത്തിലാണ് ട്രൈബ്യൂണല്‍.
മകന്‍ മരണപ്പെട്ടതിനുശേഷം പേരക്കുട്ടിയെ കാണാന്‍ മരുമകള്‍ സമ്മതിക്കുന്നില്ലെന്ന പരാതിയുമായാണ് പ്രായാധിക്യം വകവയ്ക്കാതെ പേരൂര്‍ക്കട സ്വദേശി സുരേന്ദ്രനെത്തിയത്. മകന്റെ ചവിട്ടേറ്റ് തകര്‍ന്ന അടിവയര്‍ കാണിച്ചു പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം. ഇങ്ങനെ നൂറുകണക്കിന് അച്ഛനമ്മമാരാണ് മക്കള്‍ക്കെതിരേ പരാതിയുമായി ഇന്നലെ അദാലത്തില്‍ പങ്കെടുത്തത്.
എല്ലാവര്‍ക്കും പറയാനുള്ളത് മക്കളുടെ അതിക്രമങ്ങള്‍ മാത്രം. വീടിറക്കിവിട്ടതു മുതല്‍ ദേഹോപദ്രവത്തിനും അപ്പുറം പോകുന്ന പൊള്ളുന്ന വേദനകളാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.
സംസ്ഥാനത്ത് വയോജനങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ക്രമേണ കൂടുന്നു. ഇന്നലെ മാത്രം 600 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 2016 വരെ തീര്‍പ്പു കല്‍പ്പിക്കാനുള്ള പരാതികള്‍ 3000ത്തോളമാണ്. പരാതികളുടെ എണ്ണത്തില്‍ തലസ്ഥാനമാണ് മുന്നില്‍.
രക്ഷാകര്‍ത്താക്കളുടെയും മുതിര്‍ന്നപൗരന്‍മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള 2007ലെ നിയമപ്രകാരമായിരുന്നു അദാലത്ത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  2 months ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  2 months ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  2 months ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  2 months ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  2 months ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  2 months ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  2 months ago