മുന്‍കൂര്‍ ജാമ്യം: ഉത്തരവുകള്‍ അന്വേഷണത്തെ ബാധിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ കേസന്വേഷണം തടയുന്ന വിധം ഇടക്കാല ഉത്തരവ് നല്‍കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി.
ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. നേരത്തെ തന്റെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഉദയഭാനുവിന്റെ ഹരജി മറ്റൊരു സിംഗിള്‍ ബെഞ്ചാണ് പരിഗണിച്ചത്. അന്വേഷണം തടസപ്പെടുത്തുന്ന ഇടക്കാല ഉത്തരവാണ് ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഒക്ടോബര്‍ മൂന്നിന് സിംഗിള്‍ബെഞ്ച് നല്‍കിയതെന്ന് പ്രോസിക്യൂഷനും കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലിന്റെ അഭിഭാഷകനും വാദിച്ചിരുന്നു.
തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.
ഹൈക്കോടതിയായാലും സെഷന്‍സ് കോടതികളായാലും തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്തുന്ന തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ പ്രതിയുടെ അറസ്റ്റ് തടയുകയോ ചെയ്യരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."