HOME
DETAILS
MAL
വ്യാജ വാഹന രജിസ്ട്രേഷന്: കര്‍ശന നടപടിയെടുക്കും
backup
November 01 2017 | 01:11 AM
തിരുവനന്തപുരം: നികുതി വെട്ടിക്കുന്നതിനായി ആഡംബര വാഹനങ്ങള്‍ വ്യാജമേല്‍വിലാസങ്ങളില്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രേഷന് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി പ്രത്യേകം പരിശോധനകള്‍ നടത്താന്‍ എല്ലാ ആര്.ടി.ഒമാര്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്കി.
മോട്ടോര്‍ വാഹന നിയമമനുസരിച്ചുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളും ഹവാല ഇടപാടുകാരും പോണ്ടിച്ചേരിയില്‍ വാഹനരജിസ്ട്രേഷന് നടത്തിയെന്ന വ്യക്തമായ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."