സി.പി.എമ്മിന്റെ ക്ഷണം തള്ളാതെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഇന്നു ചേരാനിരിക്കെ സി.പി.എമ്മിന്റെ ക്ഷണം തള്ളാതെ കെ.എം മാണി. നന്മയുള്ളിടത്ത് കേരള കോണ്ഗ്രസുണ്ടാകുമെന്നായിരുന്നു ദേശാഭിമാനിയിലെ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാണിയുടെ മറുപടി. കോട്ടയത്താണ് മാണി നിലപാട് വ്യക്തമാക്കിയത്.
തന്റെ പാര്‍ട്ടിക്ക് ആരോടും വിരോധമില്ല. മറ്റുള്ളവര്‍ക്കും അതുപോലെയാണ്. എല്ലാവര്ക്കും ഞങ്ങളോട് സ്നേഹമാണെന്നും മാണി പറഞ്ഞു. അതേസമയം പാര്‍ട്ടിയില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ കമ്മിറ്റിയില്‍ പ്രധാന ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്.
പാര്‍ട്ടി ഒറ്റയ്ക്കു നില്‍ക്കണോ അതോ മുന്നണി പ്രവേശനം നടത്തണോയെന്നതു സംബന്ധിച്ച് ഇന്നത്തെ കമ്മിറ്റിയില്‍ തീരുമാനമുണ്ടാകും.
കേരള കോണ്‍ഗ്രസിന്റെ നിലപാട് പ്രശ്നാധിഷ്ഠിതമാണ്. യു.ഡിഎഫ് വിട്ടത് നല്ല തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."