പുതുച്ചേരി സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം
മാഹി: സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും കാരണം പുതുച്ചേരി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയും എന്‍. നാരായണ സ്വാമി മന്ത്രിസഭയും തമ്മിലുള്ള ശീതസമരം തുടങ്ങിയിട്ട് മാസങ്ങളായി. പുതുച്ചേരി ഭരണം പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രം കൂടിയായതോടെ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
ഇത്തരം സാഹചര്യം പുതുച്ചേരി സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.
എല്ലാ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ണമായി സ്തംഭിച്ച അവസ്ഥയിലാണ്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസംതോറും ലഭിക്കുന്ന ഇരുപത് കിലോ അരി രണ്ട് മാസമായി മാഹിയില്‍ കിട്ടിയിട്ടില്ല. ദീപാവലിക്ക് പതിവായി ലഭിക്കുന്ന പഞ്ചസാരയും ഇത്തവണ ലഭിച്ചിട്ടില്ല. ഗവര്‍ണര്‍ ഒപ്പിടാത്തതാണ് കാരണമായി പറയുന്നത്. ഇതോടൊപ്പം സഹകരണ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. മാഹി എംപ്ലോയിസ് കോ. ഒാപ്പറേറ്റീവ് സ്റ്റോറിലെ ഇരുപത്തിമൂന്ന് ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. ഡിപ്പോയ്ക്ക് സബ്‌സിഡി ഇനത്തില്‍ പതിമൂന്ന് ലക്ഷവും ക്ഷേമനിധി കൂപ്പണ്‍ വിതരണം ചെയ്ത വകയിന്‍ നാല് ലക്ഷവും കുടിശ്ശികയാണ്. പരമ്പരാഗത നെയ്ത്ത് തൊഴിലാളി മേഖലയിലും കടുത്ത പ്രതിസന്ധിയാണ്. നൂല്‍ വാങ്ങാന്‍ പോലും ഫണ്ടില്ലാതെ സ്ഥാപനം തകര്‍ച്ചയിലാണ്. മാഹി വീവേര്‍സ് സൊസൈറ്റി മാനേജര്‍ക്ക് ശമ്പളം ലഭിച്ചിട്ട് മൂന്ന് മാസമായി. ഈ നിലയില്‍ തുടന്നാല്‍ കുട്ടികളുടെ ഉച്ചഭക്ഷണം പോലും നിലയ്ക്കുമെന്ന അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."