ആണവ ആവശ്യത്തിനുള്ള യുറേനിയം പ്രാദേശികമായി ഉല്‍പാദിപ്പിക്കാന്‍ സഊദി
റിയാദ്: രാജ്യത്ത് നിര്‍മിക്കുന്ന ആണവ ഇന്ധനത്തിനുള്ള യുറേനിയം പ്രാദേശികമായി നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്ന് കിങ് അബ്ദുല്ല ആണവോര്‍ജ സിറ്റി മേധാവി ഹാഷിം ബിന്‍ അബ്ദുല്ല അല്‍യമാനി പറഞ്ഞു. അബൂദബിയില്‍ ചേര്‍ന്ന ആണവോര്‍ജ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷം സഊദി ആണവ പദ്ധതി പ്രഖ്യാപനം നടത്തുമെന്നും രാജ്യത്തുള്ള അസംസ്‌കൃത യുറേനിയം ശേഖരം ഇതിനായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആണവ പദ്ധതിക്ക് ആവശ്യമായ യുറേനിയം ശേഖരം സഊദിക്ക് സ്വന്തമായുണ്ടണ്ട്. കൂടാതെ മറ്റു അസംസ്‌കൃത വസ്തുക്കളും രാജ്യത്തിന് സ്വന്തമായുണ്ടണ്ട്. സഊദിയുടെ ആണവ പശ്ചാത്തല സൗകര്യങ്ങള്‍ പരിശോധിക്കുന്നതിന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോട് അടുത്തവര്‍ഷം ആവശ്യപ്പെടും. ഇതോടെ സഊദിയുടെ ആണവോര്‍ജ നിലപാട് സമാധാനപരമായ ആവശ്യത്തിനാണെന്ന് ഏജന്‍സിക്ക് നേരില്‍ കണ്ടണ്ടു ബോധ്യപ്പെടും.
അടുത്ത വര്‍ഷം തന്നെ രണ്ടണ്ടു ആണവനിലയങ്ങള്‍ നിര്‍മിക്കാനുള്ള കരാറുകള്‍ നല്‍കുമെന്നും അതിനോടനുബന്ധിച്ചുള്ള നിയമ വ്യവസ്ഥകളും തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പതിനേഴ് ആണവ റിയാക്ടറുകള്‍ നിര്‍മിക്കാനാണ് പദ്ധതി. ഇതിനാവശ്യമായുള്ള അറുപതിനായിരം ടണ്‍ യുറേനിയം ശേഖരം രാജ്യത്ത് ഉണ്ടെണ്ടന്നാണ് പ്രാഥമിക പഠനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."