HOME
DETAILS
MAL
ഇരട്ട പൗരത്വം: ആസ്ത്രേലിയന്‍ സെനറ്റ് പ്രസിഡന്റ് രാജിയ്ക്കൊരുങ്ങുന്നു
backup
November 01 2017 | 21:11 PM
സിഡ്നി: ഇരട്ട പൗരത്വം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ച് ആസ്ത്രേലിയന്‍ സെനറ്റ് പ്രസിഡന്റ് സ്റ്റീഫന്‍ പാരി. ഭരണഘടന അനുസരിച്ച് ഇരട്ട പൗരത്വം അനുവദിക്കില്ലെന്ന് ആസ്ത്രേലിയന്‍ ഹൈക്കോടതി വിധിച്ചിരിക്കുകയാണെന്നും അതിനാല്‍ സെനറ്റ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്നും സ്റ്റീഫന്‍ പാരി പ്രസ്താവനയിലൂടെ പറഞ്ഞു. ആസ്ത്രേലിയക്ക് പുറമെ യു.കെയിലും പാരിക്ക് പൗരത്വമുണ്ട്.
പാര്‍ലമെന്റില്‍ അധ്യക്ഷനാവുകായെന്നുള്ളതാണ് സെനറ്റ് പ്രസിഡന്റിന്റെ ഉത്തരവാദിത്വം. പൗരത്വം സംബന്ധിച്ച ചോദ്യങ്ങള്‍ ചൊവ്വാഴ്ചയാണ് ഉയര്‍ന്നത്. ഉപ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള അഞ്ചു രാഷ്ട്രീയക്കാരെ ഇരട്ട പൗരത്വത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ആസ്ത്രേലിയന്‍ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."