HOME
DETAILS
MAL
ചൈനീസ് ദേശീയഗാനത്തെ അവഹേളിക്കുന്നവരെ ശിക്ഷിക്കാനൊരുങ്ങി ഹോങ്കോങ്
backup
November 01 2017 | 21:11 PM
ഹോങ്കോങ്: ചൈനീസ് ദേശീയഗാനത്തെ അവഹേളിക്കുന്നവര്‍ക്കു ശിക്ഷ നല്കുന്ന നിയമം നിര്‍മിക്കാനൊരുങ്ങി ഹോങ്കോങ്. ഹോങ്കോങ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ, ഹോങ്കോങ്ങില്‍ സ്വാതന്ത്ര്യസമരം നടത്തുന്ന ജനാധിപത്യവാദികളും പ്രതിഷേധക്കാരും ചൈനീസ് ദേശീയഗാനത്തെ അവഹേളിക്കുന്ന സംഭവങ്ങള്‍ നടന്നിരുന്നു. അതിനാല്‍ അടുത്തുതന്നെ നിയമനിര്‍മാണം നടത്തുമെന്ന് ഹോങ്കോങ് കോണ്‍സ്റ്റിറ്റിയൂഷനല്‍ ആന്‍ഡ് മെയിന്‍ലാന്‍ഡ് സെക്രട്ടറി പാട്രിക് നിപ് പറഞ്ഞു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997ലാണ് ചൈനീസ് അധികാരത്തിലേക്ക് മാറിയിരുന്നത്. സ്വതന്ത്ര്യ ജുഡീഷ്യറിയടക്കം വ്യക്തമായ സ്വയംഭരണാവകാശമുണ്ടെങ്കിലും ചൈനയ്ക്കു കീഴിലാണ് ഇപ്പോഴും ഹോങ്കോങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."