ഇന്ത്യയിലെത്തിയ ഭൂട്ടാനിലെ രാജകുമാരന് സമ്മാനവുമായി മോദി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഭൂട്ടാന്‍ രാജകുമാരന് ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ഔദ്യോഗിക ഫുട്‌ബോളും ചെസ് ബോര്‍ഡും സമ്മാനിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നമ്യേല്‍ വാങ്ചക്, രാജ്ഞി ജെറ്റ്‌സന്‍ പേമ വാങ്ചക്, രാജകുമാരന്‍ ജിഗ്മേ നമ്യേല്‍ വാങ്ചക് എന്നിവര്‍ ചൊവ്വാഴ്ച്ചയാണ് ഇന്ത്യയിലെത്തിയത്.
Presented the Prince of Bhutan an official football from the FIFA U-17 World Cup and a chess set. pic.twitter.com/91xLRURPnJ
— Narendra Modi (@narendramodi) November 1, 2017
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി 2018 ഇന്ത്യ-ഭൂട്ടാന്‍ സുവര്‍ണജൂബിലി വര്‍ഷമായി ആഘോഷിക്കാന്‍ നരേന്ദ്രമോദിയും ജിഗ്മേ ഖേസറും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ധാരണയായി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഭൂട്ടാന്‍ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി.
Had a wonderful meeting with the King, Queen and Prince of Bhutan. pic.twitter.com/6dWDoNL1jv
— Narendra Modi (@narendramodi) November 1, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."