HOME
DETAILS
MAL
കശ്മിരിലെ അനന്തനാഗില്‍ തീവ്രവാദി ആക്രമണം: അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരുക്ക്
backup
November 02 2017 | 07:11 AM
ശ്രീനഗര്‍: കശ്മിരിലെ അനന്തനാഗ് ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാവിലെ 8.30 ന് അനന്തനാഗ് ജില്ലയിലെ ലാസിബാലിലായിരുന്നു സംഭവം.
സി.ആര്‍.പി.എഫിന്റെ 96ാം ബെറ്റാലിയന്‍ സഞ്ചരിച്ച വാഹനത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.
മൂന്ന് ജവാന്മാര്‍ക്ക് വെടിയുണ്ടകളേറ്റും രണ്ട് പേര്‍ക്ക് വാഹനത്തിന്റെ ചില്ല് പൊട്ടിയുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."