HOME
DETAILS
MAL
മുംബൈയില്‍ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊന്നു; നോക്കിനിന്ന് പൊലിസ്
backup
November 02 2017 | 11:11 AM
താനെ: മുംബൈയില്‍ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി ഗ്രാമവാസികള്‍ അടിച്ചുകൊന്നു. താനെയില്‍ നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, സംഭവം നടക്കുമ്പോള്‍ രണ്ട് പൊലിസുകാര്‍ പ്രശ്നത്തില്‍ ഇടപെടാതെ നോക്കിനിന്നു. ഇരുമ്പുകമ്പി, മൂര്‍ച്ചയേറിയ ആയുധങ്ങള്‍ എന്നിവയുപയോഗിച്ചാണ് നാട്ടുകാര്‍ ഇയാളെ ആക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അമിത് പാട്ടീല്‍, സാഗര്‍ പാട്ടീല്‍, ബല്‍റാം ഫുറാഡ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നോക്കി നിന്ന രണ്ട് പൊലിസുകാരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."