വിവരസാങ്കേതിക മേഖലയിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തിനു സഊദി
റിയാദ്: രാജ്യത്തെ വിവര സാങ്കേതിക, വിദ്യാ മേഖലയില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പിലാക്കുന്നു. റോയല്‍ കോര്‍ട്ട് ഉപദേശകനും സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ഫര്‍മേഷന്‍ അഫയേഴ്‌സ് സൂപ്പര്‍ വൈസര്‍ ജനറലും സോഫ്റ്റ്‌വെയര്‍ സെക്യൂരിറ്റി യൂണിയന്‍ ചെയര്‍മാനുമായ സുഊദ് അല്‍ഖഹ് താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന മേഖലയിലെ നൂറു ശതമാനം സഊദി വല്‍ക്കരണം അത്യന്തപേക്ഷിതമാണെന്നു ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മേഖലയില്‍ വിദേശികളെ മുഴുവനായി തുടച്ചുനീക്കി സമ്പൂര്‍ണ സഊദിവല്‍ക്കരണത്തിനു സൈബര്‍ സോഫ്‌റ്റെവെയര്‍ സെക്യൂരിറ്റി യൂണിയന്‍ ശക്തമായ സ്വീകരിക്കും. സൈബര്‍ സുരക്ഷ ഉറപ്പു വരുത്താന്‍ ഇലക്ട്രോണിക്‌സ് സുരക്ഷ, പ്രോഗ്രാമിങ് തുടങ്ങിയ വിവര സാങ്കേതിക മേഖലയില്‍ പൂര്‍ണ തോതിലുള്ള സ്വദേശിവല്‍ക്കരണം നടപ്പിലാക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.
ഈ മേഖലയില്‍ വിദേശികള്‍ ഇപ്പോഴും തുടരുന്നത് അതിശയപ്പെടുത്തുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഗവണ്മെന്റ് വകുപ്പുകള്‍ക്ക് പുറമെ ബാങ്കുകള്‍, ഐ ടി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങി മുഴുവന്‍ മേഖലകളിലും കഴിവുള്ള സ്വദേശികളെ കണ്ടെത്തി ആവശ്യമായ വിഷയത്തിലുള്ള പരിശീലനം നല്‍കി പര്യാപ്തമാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."