അഞ്ചു കഥകള്‍
പി.കെ പാറക്കടവ്
ചികിത്സ
ചറപറാ പറഞ്ഞുകൊണ്ടിരുന്ന അവന്‍ ഒന്നും അങ്ങോട്ട് കേള്‍ക്കാത്തതിനാലാണ്
അവന്റെ രണ്ടു ചെവികളും അവള്‍ അരിഞ്ഞെടുത്തത്.
അതോടെ അവന്‍ വാ പൂട്ടി.
മറ്റൊരു ഭാഷ
''ഉറങ്ങട്ടെ''-ഡോക്ടര്‍ പറഞ്ഞു.
''നന്നായി ഉറങ്ങി അടുത്ത പ്രഭാതത്തില്‍ ഉണരട്ടെ. ശല്യപ്പെടുത്തേണ്ട.''
''നന്നായി ഉറങ്ങി അടുത്ത ലോകത്തേക്കുണരട്ടെ. ആരും കരച്ചിലിന്റെ ചീളുകള്‍ എറിയേണ്ട.'' ഉറങ്ങുന്നയാള്‍ മനസില്‍ പറഞ്ഞു.
നേരം വെളുത്തപ്പോള്‍ അയാളുണര്‍ന്നതു മറ്റൊരു ലോകത്തില്‍.
അവിടുത്തെ ഭാഷ ഭൂമിയിലുള്ളവര്‍ക്ക് അറിയാമായിരുന്നില്ല.
ശൗചാലയം
നമ്മള്‍ നാടു നീളെ പ്രതിമകള്‍ സ്ഥാപിക്കുന്നതു മരിച്ചവര്‍ക്കു വേണ്ടിയോ ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയോ അല്ല.
പക്ഷികള്‍ക്കു വേണ്ടിയാണ്.
'ശുചിത്വഭാരത് ' പക്ഷികള്‍ ഒന്നായി ചിറകടിച്ചു.
ഫെയ്‌സ്ബുക്ക്
സ്വന്തം മുഖവും സ്വന്തം പുസ്തകവും ഇല്ലാത്തവനു മുഖപുസ്തകം. സെല്‍ഫി എടുത്തെടുത്താണ് ഇങ്ങനെ സെല്‍ഫിഷായത്.
സ്വര്‍ഗം
ആന മനുഷ്യനോട് പറഞ്ഞു.
''നിനയ്ക്ക് മദം. എനിക്ക് മതം.''
എന്നിട്ട് തുമ്പിക്കയ്യാല്‍ അവനെ പൊക്കിയെടുത്ത് സ്വര്‍ഗത്തിലേക്കെറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."