HOME
DETAILS
MAL
കുന്ദമംഗലം പ്ലാസ്റ്റിക് മുക്ത പഞ്ചായത്താകുന്നു
backup
November 02 2017 | 19:11 PM
കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ശുചിത്വം എന്റെ സംസ്കാരം എന്ന ആശയത്തോടെ പ്ലാസ്റ്റിക് മുക്ത പഞ്ചായത്തിനായി പ്രചാരണം തുടങ്ങി. ജനുവരി ഒന്നുമുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കും. കുന്ദമംഗലത്ത് നടന്ന വിളംബര റാലിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട്,
വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ പി കോയ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൗദ, വികസന ചെയര്പേഴ്സന് ലീന വാസുദേവന്‍, മെമ്പര്‍മാരായ എം ബാബുമോന്, എ.കെ ശൗക്കത്തലി, ടി.കെ ഹിതേഷ് കുമാര്‍, ആസിഫ, ശ്രീബ, ശിവാനന്ദന്, ബഷീര്‍, ബാബു നെല്ലൂളി, എന്‍.എം യൂസുഫ്, മുസ്തഫ, പി.കെ ബാപ്പുഹാജി, ജൗഹര്‍, വേലായുധന്, സീന അശോകന്, അന്‍ഫാസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."