എല്ലാവരുടെയും ശ്രദ്ധ ഭാവ്‌നഗര്‍ മണ്ഡലത്തിലേക്ക്
ഗാന്ധിനഗര്‍: ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് ഭാവ്‌നഗര്‍ വെസ്റ്റ്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രമുഖരാണ് ഇവിടെ മാറ്റുരയ്ക്കുന്നത്.
ഭരണ കക്ഷിയായ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ജിത്തു വാഗാനിയ്ക്ക് എതിരാളി കോണ്‍ഗ്രസിന്റെ അതികായനായ ശക്തി സിങ് ഗഹോലിയാണ്. ഭാവ്‌നഗറില്‍ ഇപ്പോള്‍തന്നെ വിജയിച്ച രീതിയിലാണ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ നീക്കം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം കൂടിയാണ് ഭാവ്‌നഗര്‍.
എന്നാല്‍ ഇവിടെ പട്ടേല്‍ സമുദായത്തിന്റെ നീക്കം ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ മണ്ഡലത്തില്‍ നിന്ന് ജയിക്കുകയെന്നത് ബി.ജെ.പിയുടെ അഭിമാന പ്രശ്‌നമാണ്. കോണ്‍ഗ്രസിനാകട്ടെ മണ്ഡലത്തില്‍ അമിതപ്രതീക്ഷയാണ്. പട്ടേല്‍ സമുദായത്തിന്റെ പിന്തുണയാണ് ഇതിനുള്ള കാരണം. ജാതി അടിസ്ഥാനത്തിലാണ് എല്ലാ കാലത്തും ഭാവ്‌നഗര്‍ വെസ്റ്റ് മണ്ഡലം നിലകൊണ്ടിരുന്നത്.
2,41,282 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇവരില്‍ 1,25,688 പുരുഷന്മാരും 1,15,594 സ്ത്രീകളുമാണ് വോട്ടര്‍മാര്‍. കോലി സമുദായത്തിന് ഇവിടെ 54,300 വോട്ടര്‍മാരുണ്ട്. പട്ടേല്‍ സമുദായത്തിനാകട്ടെ 36,000 വോട്ടുകളും ക്ഷത്രിയര്‍ക്ക് 23,000 വോട്ടുകളും വണിയ സമുദായത്തിന് 12,000 വോട്ടുകളുമാണുള്ളത്.
പട്ടികജാതിക്കാര്‍ക്ക് 14,000 വോട്ടുകളുള്ളപ്പോള്‍, ന്യൂനപക്ഷത്തിന് 22,000 വോട്ടുകളും മറ്റ് പിന്നോക്ക വിഭാഗത്തിന് 50,200 വോട്ടര്‍മാരും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."