HOME
DETAILS
MAL
മസൂദ് അസ്ഹറിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് ചൈന
backup
November 03 2017 | 01:11 AM
ബെയ്ജിങ്: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ആഗോള തീവ്രവാദിയാണെന്ന് പ്രഖ്യാപിക്കാനുള്ള യു.എന്‍ നീക്കത്തെ എതിര്‍ക്കുന്നത് തുടരുമെന്ന് ചൈന.
മസൂദ് അസ്ഹറിനോട് രാജ്യം സ്വീകരിച്ചുവരുന്ന നിലപാടുകളില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു. പത്താന്‍കോട്ട് സൈനികതാവളം ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ ആസൂത്രണംചെയ്തത് മസൂദ് അസ്ഹറായിരുന്നു. മസൂദ് അസ്ഹറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ കഴിഞ്ഞവര്‍ഷം രക്ഷാസമിതിയില്‍ ചൈന എതിര്‍ത്തിരുന്നു. സങ്കേതിക കാരണങ്ങളാലാണ് എതിര്‍ക്കുന്നതെന്നായിരുന്നു ചൈന അന്ന് വിശദീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."