HOME
DETAILS
MAL
പണയ തട്ടിപ്പ്: സീനിയര്‍ മാനേജര്‍ അറസ്റ്റില്‍
backup
November 03 2017 | 01:11 AM
തളിപ്പറമ്പ്: സ്വര്‍ണ പണയ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന കണ്ണൂര്‍ ജില്ലാ സഹകരണബാങ്ക് തളിപ്പറമ്പ് മെയിന്‍ ശാഖയിലെ സീനിയര്‍ മാനേജര്‍ കടൂരിലെ ഇ.ചന്ദ്രന് പൊലിസില്‍ കീഴടങ്ങി. കേസിലെ പ്രധാനപ്രതി ജൂനിയര്‍ മാനേജര്‍ ടി.വി രമയും അപ്രൈസര്‍ പി.ഷഡാനനും നേരത്തെ അറസ്റ്റിലായിരുന്നു. ബാങ്കില്‍ പണയം വച്ച അര കോടിയിലേറെ രൂപയുടെ സ്വര്‍ണം വിവിധ ബാങ്കുകളില്‍ വീണ്ടും പണയം വച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ആണ് അറസ്റ്റ്. കേസില്‍ നേരിട്ട് ബന്ധമില്ലെങ്കിലും ബാങ്കിന്റെ സീനിയര്‍ മാനേജര്‍ എന്ന നിലയില്‍ ജാഗ്രത കാണിച്ചില്ല എന്നതാണ് ചന്ദ്രന്റെ പേരില്‍ നിലിവിലുള്ള കുറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."