HOME
DETAILS
MAL
എസ്.എസ്.എല്‍.സി പരീക്ഷ: വിവരങ്ങള്‍ 'സമ്പൂര്‍ണ'യില്‍ നല്‍കണം
backup
November 03 2017 | 01:11 AM
തിരുവനന്തപുരം: മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികളുടേയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലില്‍ നവംബര്‍ 18ന് മുന്‍പ് നല്‍കണമെന്ന് പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഇത്തവണ മറ്റു സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കില്ല. ഈ വര്‍ഷത്തെ കുട്ടികളുടെ ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പൂര്‍ണമായും 'സമ്പൂര്‍ണ' പോര്‍ട്ടല്‍ വഴി ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."