HOME
DETAILS

നഷ്ടക്കണക്കുകളുടെ തുമ്പത്ത് കല തമ്പൊഴിയുന്നു; രണ്ടു മാസത്തിനുള്ളില്‍ പൂട്ടിയത് മൂന്നു സര്‍ക്കസ് കമ്പനികള്‍

  
backup
November 03, 2017 | 12:02 PM

kerala-circus-going-to-decline-a-report-jamani-royal-rajkamal

കോഴിക്കോട്: തലശ്ശേരിയേയും അതുവഴി കേരളത്തേയും അഭ്യാസലോകത്ത് പരിചയപ്പെടുത്തിയ സര്‍ക്കസ് കമ്പനികള്‍ വിസ്മയത്തിലേക്ക്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പൂട്ടിയത് മൂന്നു പ്രമുഖ കമ്പനികള്‍. സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നുമുള്ള പ്രോത്സാഹനങ്ങളോ സഹായങ്ങളോ ലഭിക്കാതെ ഈ കലാ-കായികാഭ്യാസ പ്രദര്‍ശനങ്ങള്‍ നാടു നീങ്ങുകയാണ്.

മലയാളിയുടെതായി 25ല്‍ അധികം സര്‍ക്കസ് കമ്പനികളുണ്ടായിരുന്നതില്‍ ഇപ്പോള്‍ ആറെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ പത്തോളം കമ്പനികള്‍ പൂട്ടി. സാമ്പത്തിക ബാധ്യതകള്‍ പരിധിവിട്ടപ്പോഴാണ് പതിറ്റാണ്ടുകളായി ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ ഹൃദയവ്യഥയോടെ കമ്പനി പിരിച്ചു വിടുന്നത്.

കേരളത്തിന്റെ പ്രമുഖ സര്‍ക്കസ് കമ്പനികളായിരുന്ന ജെമിനി, റോയല്‍, രാജ്കമല്‍ സര്‍ക്കസുകളാണ് ഈ രണ്ടു മാസത്തിനുള്ളില്‍ പിരിച്ചുവിട്ടത്. ജെമിനി സര്‍ക്കസ് മഹാരാഷ്ട്രയില്‍ നടന്ന പ്രദര്‍ശനത്തോടെ അവസാനിപ്പിക്കുകയായിരുന്നു. ഗുജറാത്തില്‍ നടന്ന പ്രദര്‍ശനത്തോടെ റോയല്‍ സര്‍ക്കസും തമിഴ്‌നാട്ടിലെ പ്രദര്‍ശനത്തോടെ രാജ്കമല്‍ സര്‍ക്കസും എന്നന്നേക്കുമായി വിടവാങ്ങി.

കേരളത്തിലെ ഏറ്റവും പഴക്കമേറിയ റെയ്മണ്ട് സര്‍ക്കസ്, ഓറിയന്റല്‍, ഭാരത്, കമല,വീനസ്, മെട്രോ തുടങ്ങിയ സര്‍ക്കസുകളെല്ലാം വിസ്മയമായിട്ട് കാലമേറെയായി. ഈ കമ്പനികളിലെ കലാകാരന്‍മാരും ജോലിക്കാരിലുംപെട്ട ചിലര്‍ പുതിയ താവളങ്ങള്‍ തേടിയപ്പോള്‍ പലരും സര്‍ക്കസ് ജീവിതം തന്നെ മതിയാക്കുകയായിരുന്നു.

ഗ്രാന്റ്, ഗ്ലോബല്‍, ഗ്ലെയിറ്റ് ബോംബെ, ജംബോ,ഗ്രേറ്റ് ഇന്ത്യന്‍ എന്നീ മലയാളി സര്‍ക്കസ് കമ്പനികള്‍ മാത്രമാണിപ്പോള്‍ രംഗത്തുള്ളത്. ഇവയും പിടിച്ചു നില്‍ക്കാന്‍ പെടാപ്പാടുപെടുകയാണ്. നേപ്പാള്‍, ചൈന, ആഫ്രിക്ക,റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു കലാകാരന്‍മാരെ എത്തിച്ചാണ് ഇവര്‍ ഷോകള്‍ നടത്തുന്നത്.

ആഫ്രിക്കന്‍ കലാകാരന്‍മാരുടെ പ്രത്യേക ഐറ്റങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. മൃഗങ്ങളെയും പക്ഷികളെയും സര്‍ക്കസിന് ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം വന്നതോടെ വ്യത്യസ്തങ്ങളായ കായികാഭ്യാസങ്ങള്‍ കൂടുതല്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കമ്പനികളെത്തുന്നത്.

വിദേശരാജ്യങ്ങളില്‍ സര്‍ക്കസിനെയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിക്കാന്‍ നിരവധി സംവിധാനങ്ങളും ക്ലബുകളുമുണ്ട്. എന്നാല്‍ ഇവിടെ ഈ കലയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളൊന്നുമില്ല. സര്‍ക്കസിന്റെ ഈറ്റില്ലമായ തലശേരിയിലും ഈ കല നാമാവശേഷമാവുകയാണ്.

2010 ല്‍ തലശ്ശേരിയില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സര്‍ക്കസ് അക്കാദമി അധികകാലം കഴിയും മുമ്പേ പൂട്ടി. കേരള സര്‍ക്കസിന്റെ പിതാവായി അറിയപ്പെടുന്നത് തലശേരിയിലെ കീലേരി കുഞ്ഞിക്കണ്ണനാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  6 minutes ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  28 minutes ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  an hour ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  an hour ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  an hour ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  2 hours ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  2 hours ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  2 hours ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  2 hours ago
No Image

വ്യാജ ക്യുആർ കോഡുകൾ; ഷാർജ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മുനിസിപ്പാലിറ്റി

uae
  •  2 hours ago