HOME
DETAILS
MAL
സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പൊലിസിന് ഒരു കോടി: ഡി.ജി.പി
backup
November 03 2017 | 18:11 PM
ഗുരുവായൂര്‍ : ക്ഷേത്രത്തിന് ചുറ്റും നഗരത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പൊലിസിന് ഒരു കോടി രൂപ നല്‍കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക നാഥ് ബെഹ്ര പ്രസ്താവിച്ചു . ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് പൊലിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിളക്കാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി.ജി.പി.
തൃശൂര്‍ റെഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ അധ്യക്ഷനായി . ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബര കുറുപ്പ് ,തൃശൂര്‍ റൂറല്‍ പൊലിസ് മേധാവി യതീഷ് ചന്ദ്ര, തൃശൂര്‍ സിറ്റി പൊലിസ് മേധാവി രാഹുല്‍ ആര്‍ നായര്‍, ഗുരുവായൂര്‍ എ.സി.പി പി.എ ശിവദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."