പ്രൈവറ്റ് ബിരുദ രജിസ്ട്രേഷന് നിര്‍ത്തലാക്കിയതിലും ഫീസ് വര്‍ധനവിലും പ്രതിഷേധം എസ്.എഫ്.ഐ സര്‍വകലാശാല മാര്‍ച്ച് നടത്തി
തേഞ്ഞിപ്പലം: പ്രൈവറ്റ് ബിരുദ രജിസ്ട്രേഷന് നിര്‍ത്തലാക്കി ഫീസ് കുത്തനെ കൂട്ടിയ കാലിക്കറ്റ് സര്‍വ്വകലാശാല നടപടിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.
കാംപസിലെ സ്റ്റുഡന്റ്സ് ട്രാപ്പില്‍ നിന്ന് ആരംഭിച്ച സമരം ഭരണകാര്യാലയത്തിന് മുന്നില്‍ തേഞ്ഞിപ്പലം എസ്.ഐ കെ.കെ നാസറിന്റെ നേത്യത്വത്തിലുള്ള പോലീസ് തടഞ്ഞു. എസ് എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. ശ്യാം പ്രസാദ് സമരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. സച്ചിന് ദേവ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെകട്ടറി പി. അതുല്‍ സംസാരിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി കെ. ഷെബീര്‍ സ്വാഗതവും ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഷെഫീഖ് നന്ദിയും പറഞ്ഞു. ഫീസ് വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരം നടത്തുമെന്ന് നേതൃത്വം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."