HOME
DETAILS
MAL
അധ്യാപക നിയമനത്തില്‍ അഴിമതി; സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്
backup
November 04 2017 | 00:11 AM
ഷില്ലോങ്: സര്‍ക്കാര്‍ സ്കൂളിലേക്ക് അധ്യാപകരെ നിയമിച്ചതിനുപിന്നില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍കോഴ വാങ്ങിച്ചുവെന്നാരോപിച്ച കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് മേഘാലയ ഹൈക്കോടതി ഉത്തരവിട്ടു. ആറുമാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2010ല്‍ 355 അധ്യാപകരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് അഴിമതിയുണ്ടായതായി കണ്ടെത്തിയത്. പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് വാങ്ങിയവര്‍ക്കുപോലും നിയമനം ലഭിച്ചുവെന്ന് കണ്ടതോടെയാണ് ഇത് കോടതി കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."