ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചതായി ഗുജറാത്ത് ദലിത് നേതാവ് ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: ഗുജറാത്തിലെ യുവ ദലിത് നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
സൂറത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ദലിതുകളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി പിന്നീട് ജിഗ്നേഷ് അറിയിച്ചു.
രാഹുലുമായി നടത്തിയ ചര്‍ച്ചയില്‍ 17 ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ഈ ആവശ്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പ്രചാരണത്തില്‍ പങ്കാളിയാകുമെന്നും അദ്ദേഹം രാഹുലിന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. രാഹുലുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്നായിരുന്നുവെന്ന് ജിഗ്നേഷ് മേവാനി വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നത് നേരത്തെ അദ്ദേഹം തള്ളിയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് വ്യക്തമാക്കിയിരുന്ന അദ്ദേഹം നാടകീയമായാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."