HOME
DETAILS
MAL
ശരീഫ് കോടതിയില്‍ ഹാജരായി; വിചാരണ മാറ്റി
backup
November 04 2017 | 01:11 AM
ഇസ്ലാമാബാദ്: പാനമ അഴിമതിക്കേസില്‍ പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്നലെ കോടതിയില്‍ ഹാജരായി. മകള്‍ മറിയം നവാസ്, മരുമകന് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കൊപ്പമാണ് ശരീഫ് പബ്ലിക് അക്കൗണ്ടബിലിറ്റി കോടതിയില്‍ ഹാജരായത്. കേസിലെ വിചാരണ നവംബര്‍ ഏഴിലേക്ക് മാറ്റി. നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി)യാണ് ശരീഫിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനെ തുടര്‍ന്ന് ജൂലൈ മാസത്തിലായിരുന്നു ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സുപ്രിംകോടതി അയോഗ്യനാക്കിയത്. അസുഖ ബാധിതയായ ഭാര്യ കുല്‍സുമിന്റെ ചികിത്സയെ തുടര്‍ന്ന് ലണ്ടനിലായിരുന്ന നവാസ് വ്യാഴാഴ്ചയാണ് പാകിസ്താനിലേക്ക് തിരിച്ചെത്തിയത്. കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് ശരീഫിനെതിരേ നേരത്തെ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."