HOME
DETAILS

ഗെയില്‍ അലൈന്‍മെന്റ് മാറ്റില്ല: പദ്ധതി ജൂണില്‍ കമ്മിഷന്‍ ചെയ്യും

  
backup
November 04 2017 | 19:11 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1

മലപ്പുറം: അനുരജ്ഞന ചര്‍ച്ചകള്‍ക്കു പോലും കാത്തിരിക്കാതെ ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പ്രവൃത്തി തകൃതിയില്‍.
ശക്തമായ ജനകീയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജനപ്രതിനിധികളെ നാളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഇതിന്റെ തീരുമാനത്തിന് കാത്തിരിക്കാതെയാണ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിര്‍മാണപ്രവൃത്തി പുരോഗമിക്കുന്നത്. ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന ഗെയില്‍ പ്രകൃതി വാതക പൈപ്പ്‌ലൈനിനെതിരെയുള്ള സമരത്തിനുനേരെ ശക്തമായ പൊലിസ് നടപടികളിലേക്ക് നീങ്ങിയിരുന്നു. ഇരകളെ വിശ്വാസത്തിലെടുക്കാതെയുള്ള പൊലിസ് നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികളും വി.എസ് അച്യുതാനന്ദനും രംഗത്തുവന്നിരുന്നു.
തുടര്‍ന്നാണ് വ്യവസായ മന്ത്രി എ.സി മൊയ്തീന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് കല്കടറേറ്റില്‍ നാളെ ചര്‍ച്ച നടക്കുക. പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെ പങ്കെടുപ്പിച്ച് മലപ്പുറം കലക്ടറേറ്റില്‍ നാളെ വൈകീട്ട് നാലിന് ചര്‍ച്ച നടക്കും. പദ്ധതി സംബന്ധിച്ച് ജനപ്രതിനിധികളുടെ ആശങ്ക ദൂരീകരിക്കാനായാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്.
2007ല്‍ തുടങ്ങിയ ഗെയില്‍ പദ്ധതി 2018 ഡിസംബറില്‍ പൂര്‍ത്തിയാക്കാനയിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 2018 ജൂണില്‍ തന്നെ പദ്ധതി കമ്മിഷന്‍ ചെയ്യണമെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ശക്തമായ എതിര്‍പ്പുകള്‍ പോലും പരിഗണിക്കാതെ ഊര്‍ജിതമായ പ്രവൃത്തി നടക്കുന്നത്. മലപ്പുറത്തെ മരവട്ടത്തായിരുന്നു പൈപ്പ്‌ലൈന്‍ ബന്ധപ്പെട്ട പ്രവൃത്തി.
കോഴിക്കോട് ജില്ലയിലെ എരഞ്ഞിമാവ് വേപ്പിലാങ്ങലിലും ഇന്നലെ മരംമുറിക്കല്‍, നിലം കുഴിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടന്നു. സ്ഥല ഉടമകളുടെ പരാതിയെ തുടര്‍ന്ന് അഭിഭാഷക കമ്മിഷന്‍ വിവിധ ജില്ലകളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതുമൂലം പ്രവൃത്തി നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നും അലൈന്‍മെന്റില്‍ യാതൊരു മാറ്റവും സാധ്യമല്ലെന്നും ഗെയില്‍ ഡി.ജി.എം മലപ്പുറത്ത് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago