നസീര്‍ കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിടണം: ഉമ്മന്‍ ചാണ്ടി
ഈരാറ്റുപേട്ട: സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.എ നസീര്‍ കൊലക്കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നസീറിന്റെ വീട്ടില്‍ വാര്‍ത്ത ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലപ്പെട്ട നസീറിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമപരമായി ഏതറ്റം വരെ പോകാന്‍ യു.ഡി.എഫ് തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി എം.എല്‍.എ പറഞ്ഞു.
തുടക്കം മുതല്‍ പൊലിസ്, പാര്‍ട്ടി ഓഫിസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.പാര്‍ട്ടി കുടുംബമായ നസീറിന്റെ കുടുംബത്തിന് ഈ ഗവണ്‍മെന്റില്‍ നിന്നും നീതി ലഭിക്കുന്നില്ലങ്കില്‍ സാധാരണക്കാര്‍ക്ക് ലഭിക്കുമോയെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.
നസീറിന്റെ മരണത്തിനു കാരണമായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിന് സാധ്യമായതെല്ലാം ചെയ്യും. നസീറിന്റെ വധം അതിക്രൂരവും നിന്ദ്യവുമായിപ്പോയി സഹപ്രവര്‍ത്തകര്‍ തന്നെ അക്രമത്തിനിരയാക്കുന്ന രീതി പ്രതിഷേധാര്‍ഹവും കുറ്റകരവുമാണ്. പൊലിസ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ ഇടപെടല്‍ അല്ല മനുഷ്യത്വപരമായ ഇടപെടലാണ് ഇക്കാര്യത്തില്‍ ഉള്ളത് ഞെട്ടിപ്പിക്കുന്ന സംഭവമാണ് 12 ദിവസം ഗുരുതരാവസ്ഥയില്‍ കിടന്നത് പൊലിസ് അറിഞ്ഞില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വേണ്ടത് ചെയ്യാമായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല. ഇത് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണ്.മരിച്ചപ്പോള്‍ 302 ചുമത്തി അതുവരെയും ദുര്‍ബലമായ കോസാണ് എടുത്തത്. ഇതൊക്കെ കണ്ടില്ലന്നു നടിച്ചാല്‍ നാളെ ് ഓരോരുത്തര്‍ക്കും ഈ അനുഭവം ഉണ്ടാകാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇതിന്റെ പിന്നില്‍ യു.ഡി.എഫ്. ഒറ്റക്കെട്ടായി നിലകൊളളും. നിയമപരമായി പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫ് തയ്യാറാണ് .നസീര്‍ വധക്കേസില്‍ പൊലിസ് മറുപടി പറയേണ്ടി വരു.ം കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. നസീറിന്റെ മകന്‍ ഹുസൈന്‍ ഇമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി.
ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.എം ഷരീഫ്, യു.ഡി.എഫ് നേതാക്കളായ തോമസ് കല്ലാടന്‍, ജോമോന്‍ ഐക്കര, വി.എം മുഹമ്മദ് ഇല്ല്യാസ്, കെ.എ മുഹമ്മദ് അഷറഫ്, എം.പി സലീം, പി.എച്ച് നൗഷാദ്, വി.പി ലത്തീഫ് ,നിസാര്‍ കുര്‍ബാനി മാഹിന്‍ തലപ്പള്ളി കെ.ഇ.എ.ഖാദര്‍, പി.എം.അബ്ദുല്‍ഖാദര്‍ എന്നിവര്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."