പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റില്‍
പള്ളിക്കല്‍(മലപ്പുറം): പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
വേങ്ങര നെടും പറമ്പ് വള്ളിക്കാടന്‍ ജുറൈജ് (20) ആണ് അറസ്റ്റിലായത്. പെരുവള്ളൂര്‍ സലഫി മസ്ജിദിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ പ്രതി സംഭാവനപ്പെട്ടി തകര്‍ത്ത് മോഷ്ടിച്ച പണവുമായി പോകവെ പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ 31 ന് പുലര്‍ച്ചെയാണ് സംഭവം. തേഞ്ഞിപ്പലം എസ്.ഐ സി.കെ നാസറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ സുബ്രഹ്മണ്യന്‍, എസ്.സി.പി.ഒമാരായ ദിനേശന്‍, രവി, സി.പി.ഒ രഹനാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികളിലെ സംഭാവന പെട്ടി, ക്ഷേത്ര ഭണ്ഡാരം എന്നിവ മോഷ്ടിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരകനാണിയാളെന്നും വിവിധ സ്റ്റേഷനുകളില്‍ യുവാവിനെതിരേ കേസുകളുള്ളതായും പൊലിസ് പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി യുവാവ് നടത്തിയ ഒട്ടേറെ മോഷണങ്ങള്‍ക്ക് ഇതോടെ തുമ്പായതായും കൂട്ടുപ്രതികളെ കുറിച്ച് വിവരം ലഭിച്ചതായും തേഞ്ഞിപ്പലം എസ്.ഐ സി.കെ നാസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."