ബോക്‌സിങില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി തസ്ലിം
തിരുവനന്തപുരം: വേള്‍ഡ് റൂറല്‍ ഗെയിംസ് ഫെഡറേഷന്‍ സംഘടിപ്പിച്ച ഇന്‍ഡോ നേപ്പാള്‍ ഗുഡ്‌വില്‍ ചാംപ്യന്‍ഷിപ്പിലെ ബോക്‌സിങ് പോരാട്ടത്തില്‍ മലയാളി താരത്തിന് സുവര്‍ണ നേട്ടം. തിരുവനന്തപുരം കാട്ടകട സ്വദേശിയായ തസ്ലീം താജുദീനാണ് മാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ാം തിയതി നടന്ന പോരാട്ടത്തില്‍ 91 കിലോ വിഭാഗത്തിലാണ് താരം മത്സരിച്ചത്.
2017ല്‍ യോഗ്യത നേടാനായതും നേപ്പാളിലേയ്ക്ക് പോയതും. കാഠ്മണ്ഡുവിലെ ദശരത് രംഗ്ശാല സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ നേപ്പാള്‍ താരം നവീനെ കീഴടക്കിയാണ് ചാംപ്യനായത്. (സ്‌കോര്‍: 75, 68, 62). മെയ് മാസത്തില്‍ ഹരിയാനയില്‍ നടന്ന ദേശീയ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു. കാട്ടാക്കട കൈതക്കോണം ബിസ്മി മന്‍സിലില്‍ പ്രവാസിയായ താജുദീന്‍- ലത്തീഫ ദമ്പതികളുടെ മകനായ തസ്ലീം.
പ്ലസ് ടു പഠനം കഴിഞ്ഞ് ഹൈദരാബാദില്‍ എയര്‍ ക്രാഫ്റ്റ് എന്‍ജിനീയറിങ് പഠിക്കാന്‍ ചേര്‍ന്നതോടെയാണ് താരം ബോക്‌സിങിലേക്ക് തിരിയുന്നത്. ഫൈറ്റ് ക്ലബ് അക്കാദമിയില്‍ പരിശീലനം തുടങ്ങി മൂന്ന് വര്‍ഷത്തിനിടെ ഹൈദരാബാദില്‍ വച്ച് അന്തര്‍ സര്‍വകലാശാ മത്സരങ്ങളില്‍ പങ്കെടുത്തു.
പിന്നീട് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ഡിഗ്രി പഠനത്തിന് ചേര്‍ന്നപ്പോള്‍ കോളജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം തലവനായ ഡോ. കുഞ്ഞിക്കണ്ണന്‍ ആണ് തസ്ലീമിനോട് ബോക്‌സിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞത്.
പരിശീലനത്തിന് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നല്‍കി. മുടങ്ങാതെ പരിശീലനം നടത്തി താരം സര്‍വകലാശാല തലത്തില്‍ നിരവധി മെഡലുകള്‍ കരസ്ഥമാക്കി.
അണ്ടര്‍ 16 സംസ്ഥാന ക്രിക്കറ്റ് ടീമിലും ബാസ്‌ക്കറ്റ്‌ബോള്‍ ജില്ലാ ടീമിലും തസ്ലിം കളിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയില്‍ ഇപ്പോള്‍ മലയാളം പി.ജിക്ക് പഠിക്കുന്ന തസ്ലീമിന് രാജ്യത്തെ മികച്ച ബോക്‌സര്‍ ആകണം എന്നതാണ് അഭിലാഷം.
മാതാപിതാക്കളും സഹോദരന്‍ തന്‌സീമും സുഹൃത്തുക്കളും നല്‍കുന്ന പ്രോത്സാഹനം തനിക്ക് ഏറെ ഊര്‍ജം പകരുന്നതായി തസ്ലിം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."