ഉപരോധം:നഷ്ട പരിഹാര പരാതികള്‍ രാജ്യാന്തര നഷ്ട പരിഹാര കമ്പനിക്ക് കൈമാറി
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് നഷ്ടപരിഹാരംതേടി സ്വദേശികളും പ്രവാസികളും കമ്പനികളും നഷ്ടപരിഹാര കമ്മിറ്റിക്ക് നല്‍കിയ 6297 പരാതികള്‍ രാജ്യാന്തര നിയമസ്ഥാപനങ്ങള്‍ക്ക് കൈമാറി.
ഉപരോധ രാജ്യങ്ങളിലെ കമ്പനികളുമായി കരാര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഐ.ടി, സോഫ്റ്റ്‌വെയര്‍ മേഖലകളിലെ കമ്പനികളില്‍നിന്നും കമ്മിറ്റി കഴിഞ്ഞയാഴ്ച പരാതികള്‍ സ്വീകരിച്ചു. ഉപരോധരാജ്യങ്ങളില്‍ മൃഗങ്ങളും സ്വത്ത് വകകളും നഷ്ടമായ കൂടുതല്‍ പേരും പരാതിയുമായി കമ്മിറ്റിയെ സമീപിച്ചു. ഉപരോധം ബാധിച്ചതിനെത്തുടര്‍ന്ന് വിദ്യാഭ്യാസം തുടരാന്‍ കഴിയാതിരുന്ന 161 വിദ്യാര്‍ഥികളാണ് കമ്മിറ്റിയില്‍ പരാതി നല്‍കിയതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉപരോധ രാജ്യങ്ങളില്‍ വസ്തുവകകള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 769 പരാതികളും മറ്റു വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം തേടി 1165 പരാതികളും കമ്മിറ്റിയില്‍ ലഭിച്ചു. ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് നഷ്ടപരിഹാരകമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞയാഴ്ച ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി) 800 പരാതികള്‍ കൂടി നഷ്ടപരിഹാര കമ്മിറ്റിക്ക് കൈമാറി. എന്‍എച്ച്ആര്‍സിയില്‍ നിന്നും കമ്മിറ്റി സ്വീകരിച്ച ആകെ പരാതികളുടെ എണ്ണം 3745ആയി. ഖത്തര്‍ ചേംബര്‍ കമ്പനികളില്‍ നിന്നും ലഭിച്ച മുപ്പത് പരാതികള്‍ കൂടി നഷ്ടപരിഹാരകമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇതോടെ ഖത്തര്‍ ചേംബറില്‍ നിന്നും കമ്പനികളുടേതായി ലഭിച്ച ആകെ പരാതികളുടെ എണ്ണം 296ലധികമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."