ജി.എസ്.ടി എന്നാല്‍ 'ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്': മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ബി.ജെ.പി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജി.എസ്.ടി എന്നാല്‍ ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ് (വന്‍ സ്വാര്‍ഥ നികുതി) ആണെന്ന് മമത ട്വിറ്ററില്‍ കുറിച്ചു.
ജി.എസ്.ടി ജനങ്ങളെ അപമാനിച്ചു. തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തി, വ്യവസായത്തെ തകര്‍ത്തു, സാമ്പത്തിക മേഖലയെ ഇല്ലാതാക്കി- മമത പറഞ്ഞു.
Great Selfish Tax (GST) to harass the people.To take away jobs. To hurt businesses. To finish the economy. GoI totally failed to tackle #GST
— Mamata Banerjee (@MamataOfficial) November 6, 2017
#Noteban is a disaster. On #Nov8BlackDay to protest against this scam that destroyed the economy, let us also change our Twitter DP to black pic.twitter.com/yrheSPiZE5
— Mamata Banerjee (@MamataOfficial) November 6, 2017
നോട്ട് നിരോധനം ദേശീയ ദുരന്തമാണെന്നും പ്രതിഷേധ സൂചകമായി നവംമ്പര്‍ എട്ടിന് എല്ലാവരും സോഷ്യല്‍ മീഡിയയിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ കറുപ്പ് നിറമാക്കണമെന്നും മമത ട്വിറ്ററില്‍ ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി തന്‍റെ ട്വിറ്റർ പ്രൊഫൈല്‍ ചിത്രവും മമത കറുപ്പ് നിറമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."