ഗെയില്‍ വിരുദ്ധ സമരം യു.ഡി.എഫ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ല: ചെന്നിത്തല
മുക്കം: മുക്കം എരഞ്ഞിമാവില്‍ നടക്കുന്ന ഗെയില്‍ വിരുദ്ധ സമരം ഏറ്റെടുക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എരഞ്ഞിമാവില്‍ ഗെയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയില്‍ പദ്ധതിക്ക് യു.ഡി.എഫ് എതിരല്ല, അത് നടപ്പാക്കുന്ന രീതിയോടാണ് എതിര്‍പ്പ്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ജനവാസ മേഖലയെ ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷി യോഗം
വിളിച്ച ശേഷം സമരക്കാരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. തങ്ങളാരും സമരത്തിനില്ലെന്നും തദ്ദേശവാസികളാണ് സമരരംഗത്ത് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. സമരത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഇല്ലെന്ന് പറഞ്ഞ അദ്ദേഹം ഇത് പ്രാദേശിക ജനങ്ങളുടെ സമരമാണെന്നും അഭിപ്രായപ്പെട്ടു. ഷാനിമോള്‍ ഉസ്മാന്, ടി. സിദ്ധീഖ്, കെ.സി. അബു എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."