HOME
DETAILS
MAL
അഴിമതി: സഊദിയില്‍ വീണ്ടും അറസ്റ്റ്
backup
November 06 2017 | 17:11 PM
റിയാദ്: സഊദിയില്‍ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിലുള്ള അറസ്റ്റ് തുടരുന്നു. ശനിയാഴ്ച രാത്രി തുടങ്ങിയ അറസ്റ്റ് ഞായറാഴ്ചയോടെ അന്‍പതു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച്ച വീണ്ടും ചിലരെ അറസ്റ്റു ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ അല്‍ ത്വയ്യാര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം നാസര്‍ ബിന്‍ അഖീല്‍ അല്‍ ത്വയ്യാര്‍ ആണ് ഏറ്റവും ഒടുവില്‍ അഴിമതി വിരുദ്ധ സമിതി അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമിതിക്ക് രൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."