എ.ഡി.എസ് വാര്‍ഷികം പാര്‍ട്ടി പരിപാടിയാക്കിയതായി ആക്ഷേപം
കാക്കനാട്: കുടുബശ്രീ എ.ഡി.എസ് വാര്‍ഷിക സമ്മേളനം സി.പി.എം പാര്‍ട്ടി പരിപാടിയാക്കിയതായി ആക്ഷേപം. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 18ാം വാര്‍ഡിലെ കുടുംബശ്രീ സമ്മേളനമാണ് സി.പി.എം നേതാക്കളുടെ ഇടപെടല്‍ മൂലം വിവാദമായത്.
സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ തീരുമാനിച്ചത് കുടുംബശ്രീ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ടാനി തോമസിനെയായിരുന്നു. കുടുംബശ്രീയും സ്ത്രീ ശാക്തീകരണവുമായിരുന്നു വിഷയം. എന്നാല്‍ മിഷന് കോഓഡിനേറ്ററുടെ പേര് വെട്ടി സി.പി.എം പ്രാദേശിക നേതാവും നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.ടി എല്‍ദോയുടെ പേര് നോട്ടീസില്‍ ചേര്‍ത്തതാണ് അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
കുടുംബശ്രീ സമ്മേളനം ഞായറാഴ്ച ഉച്ചക്ക് ശേഷം തുതിയൂര്‍ ആദര്‍ശ റോഡില്‍ സീനിയര്‍ സിറ്റിസണ്‍ ഹാളില്‍ നടക്കാനിരിക്കെയാണ് സമ്മേളനം വിവാദമായത്. വാര്‍ഡിലെ 12 കുടുംബശ്രീ യൂനിറ്റുകള്‍ ഉള്‍പ്പെടുന്നതാണ് എ.ഡി.എസ് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ നീനു മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നവരില്‍ വനിതകളില്‍ പ്രമുഖ. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി ശിവനാണ് രക്ഷാധികാരി. പുരുഷ കേസരി സമ്മേളനമാക്കിയതില് സി.പി.എം അനുഭാവികളായ വനിതകളും പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."