HOME
DETAILS

എണ്ണ വില ഉയരുന്നു: ഗള്‍ഫ് മേഖലക്ക് പ്രതീക്ഷ

  
backup
November 07 2017 | 11:11 AM

crude-price-high-gulf

റിയാദ്: അന്ത്രാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയരുന്നത് ഗള്‍ഫ് മേഖലക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്നു. 2015 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ എണ്ണ വ്യാപാരം നടക്കുന്നത്. ബാരലിന് 62:44 ഡോളര്‍ വിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ബ്രെന്റ് ക്രൂഡ് എണ്ണക്ക് 0.42 ശതമാനമാണ് ഇന്നലെ വര്‍ധിച്ചത്. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറുക്കുന്ന വേളയില്‍ തന്നെ എണ്ണ വിലയില്‍ ഉയര്‍ച്ച കാണുന്നത് ഗള്‍ഫ് സാമ്പത്തിക രംഗത്ത് പ്രതീക്ഷ നല്‍കുന്നതാണ്.

എണ്ണയുത്പാദനത്തില്‍ കുത്തക നില നിര്‍ത്തുന്ന സഊദിയുടെ നിലപാടുകളും അടുത്തിടെ നടന്ന പ്രഖ്യാപനങ്ങളുമാണ് എണ്ണ വില ഉയരാന്‍ കാരണമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സഊദി കിരീടാവകാശിയുടെ സാമ്പത്തിക രംഗത്തെ നിലപാടുകളും കാരണമായതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒപെക്കിനു പുറത്തുള്ള പത്തു രാജ്യങ്ങളുമായി ചേര്‍ന്നു ഉത്പാദന നിയന്ത്രണം നീട്ടാനുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ എണ്ണ വില വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം മേഖലയിലെ പ്രതിസന്ധികള്‍ മറികടക്കുമെന്നും എണ്ണയുത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്നു പുറത്തുള്ള രാജ്യങ്ങളുമായി സഹകരിച്ച് എണ്ണമേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും സഊദി പ്രഖ്യാപിച്ചിരുന്നു.

ഈ മാസം അവസാനം വിയന്നയില്‍ നടക്കുന്ന എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ യോഗത്തില്‍ ശക്തമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നതോടെ വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. നിലവില്‍ സഊദി, റഷ്യ എന്നീ പ്രമുഖ ഉല്‍പാദന രാജ്യങ്ങളുടെ നേതൃത്വത്തില്‍ എണ്ണ ഉല്‍പാദന നിയന്ത്രണമുണ്ട്. ഇത് 2018 അവസാനം വരെ നീട്ടാനുള്ള ശ്രമം പ്രധാന എണ്ണയുല്‍പാദക രാജ്യങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സഊദി ഊര്‍ജ്ജ മന്ത്രി അല്‍ഫാലിഹിന്റെ നേതൃത്വത്തില്‍ ഇതിനായി ശക്തമായ ചര്‍ച്ചകളും നീക്കങ്ങളുമാണ് നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago