പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപികമാരുടെ ജാമ്യാപേക്ഷ: വിധി പറയാന്‍ മാറ്റി
പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ
അധ്യാപികമാരുടെ ജാമ്യാപേക്ഷ: വിധി പറയാന്‍ മാറ്റി
കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസില്‍ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ അധ്യാപികമാരുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. ക്രസന്‍സ് നേവിസ്, സിന്ധു പോള്‍ എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് വിധി പറയാനായി മാറ്റിയത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി നേഹ ഒക്ടോബര്‍ 20നാണ് സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയത്. രണ്ടു ദിവസത്തിനുശേഷം ആശുപത്രിയില്‍ മരിച്ചു. അധ്യാപികമാരായ ക്രസന്‍സ് നേവിസും സിന്ധു പോളും പരസ്യമായി ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കി ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തിരുന്നു. ഹരജിയില്‍ കക്ഷി ചേരാനെത്തിയ കുട്ടിയുടെ പിതാവ് പ്രസന്ന കുമാറിന്റെ വാദവും സിംഗിള്‍ ബെഞ്ച് കേട്ടു. തുടര്‍ന്നാണ് വിധി പറയാന്‍ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."