ട്രംപിനെതിരേ പ്രതിഷേധം; യുവതിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു
വാഷിങ്ടണ്‍: ട്രംപിനെതിരേ നടുവിരല്‍ ഉയര്‍ത്തി പ്രതിഷേധിച്ച യുവതിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. അക്കിമ എല്‍സി എന്ന കമ്പനിയിലെ മാര്‍ക്കറ്റിങ് ഓഫിസറായ ജൂലി ബ്രിസ്ക്മാനാണ് ജോലി നഷ്ടമായത്. ഒക്ടോബര്‍ 28ന് നാഷനല്‍ ഗോള്‍ഫ് ക്ലബിന് സമീപത്തുവച്ചായിരുന്നു സംഭവം.
സൈക്കിളിലൂടെ സഞ്ചരിക്കുന്നതിനിടെ ട്രംപിന്റെ വാഹന വ്യൂഹം ശ്രദ്ധയില്‍പ്പെട്ട ജൂലി നടുവിരല്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. എ.എഫ്.പി വൈറ്റ്ഹൗസ് ഫോട്ടോഗ്രാഫര്‍ സമിലോസ്കി ചിത്രം പകര്‍ത്തിയിരുന്നു. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
അതിനിടെ, പ്രതികരിച്ച രീതിയില്‍ ദുഃഖമില്ലെന്ന് അവര്‍ പറഞ്ഞു. താന്‍ ജോലി സമയത്തല്ല ആംഗ്യം കാണിച്ചത്. അതിനാല്‍ എന്തിനാണ് പിരിച്ചുവിട്ടതെന്നും അവര്‍ ചോദിച്ചു. അമേരിക്കന്‍ സൈനികര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അക്കിമ എല്‍സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."