സോളാര്‍ കേസ്: തുടരന്വേഷണ ഉത്തരവ് ഇന്നിറങ്ങും
തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുടരന്വേഷണ ഉത്തരവ് ഇന്നിറങ്ങും. അതേസമയം, സോളാറുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രത്യേകമായി അന്വേഷണമുണ്ടാവില്ല.
നിയമോപദേശം അന്വേഷണത്തിന് അനുകൂലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സരിതയുടെ പരാതിയില്‍ കേസെടുക്കുന്നതിന് അന്വേഷണത്തിന് ശേഷം മതിയെന്നും തീരുമാനമായി. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് പൊതു അന്വേഷണം എന്ന നിലപാടിലേക്ക് എത്തിയത്.അന്വേഷണ സംഘത്തെ നിയമിച്ചുള്ള ഉത്തരവും ഇന്നിറങ്ങും.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടരന്വേഷണം നടത്താല്‍ കഴിഞ്ഞ മാസം 11ന് ചേര്‍ന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
അതേസമയം, സോളാര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ വയ്ക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്. റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളടക്കം വിശദമാക്കുന്ന കുറിപ്പ് സഹിതം സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."