HOME
DETAILS
MAL
റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു
backup
November 08 2017 | 10:11 AM
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് ഒന്നു മുതല്‍ വേതന പാക്കേജ് നടപ്പാക്കാനും തീരുമാനമായി. വേതന പാക്കേജ് അംഗീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു.
ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000 രൂപ കമ്മിഷന് ലഭിക്കുന്നതിനുള്ള പാക്കേജ് നടപ്പാക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."