HOME
DETAILS
MAL
ജിഷ വധക്കേസ്: പ്രമുഖരെ വിസ്തരിക്കണമെന്ന് പ്രതിഭാഗം
backup
November 08 2017 | 20:11 PM
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അന്വേഷണ സംഘത്തെ നയിച്ച എ.ഡി.ജി.പി ബി.സന്ധ്യ ഉള്‍പ്പെടെയുള്ള പ്രമുഖരെ വിസ്തരിക്കമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നല്കി. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ള 30 പേരെ വിസ്തരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രതി അമീറിനുവേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂര്‍ ആണ് അപേക്ഷ നല്‍കിയത്. വി.എം സുധീരന്, ഡി.ജി.പി ലോക്നാഥ് ബഹ്റ, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ പി.എന്‍ ഉണ്ണിരാജ, യതീഷ് ചന്ദ്ര എന്നിവരെ വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."