HOME
DETAILS

വാട്ടര്‍ അതോറിറ്റി എം.ഡിയുടെ നടപടി കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

  
backup
November 08 2017 | 21:11 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a1%e0%b4%bf

കൊച്ചി :വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ ജോലിയേറ്റെടുത്ത കമ്പനിക്ക് ലേബര്‍ ചെലവ് പുതുക്കി നല്‍കാനുള്ള ഹൈക്കോടതി നിര്‍ദേശം പാലിക്കാത്ത വാട്ടര്‍ അതോറിറ്റി എം.ഡിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചെന്നൈയിലെ എന്‍ജിനീയറിങ് പ്രൊജക്ട്‌സ് ഇന്ത്യ ലിമിറ്റഡിന്റെ സീനിയര്‍ മാനേജര്‍ ശ്രീനേഷ് വാട്ടര്‍ അതോറിറ്റി എം.ഡി ഷൈനമോള്‍ക്കെതിരേ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കരാര്‍ ജോലിയില്‍ ലേബര്‍ ചെലവ് പുതുക്കി നല്‍കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ വാട്ടര്‍ അതോറിറ്റി നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. എന്നാല്‍, ലേബര്‍ ചെലവ് പുതുക്കി നല്‍കാമെന്ന് കമ്പനിയുമായുണ്ടാക്കിയ കരാറില്‍ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എം.ഡി ഈ ആവശ്യം വീണ്ടും നിരസിച്ചു. തുടര്‍ന്നാണ് കമ്പനി മാനേജര്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ലേബര്‍ ചെലവ് എത്ര ശതമാനം പുതുക്കി നല്‍കാനാവുമെന്ന് തീരുമാനിക്കാനാണ് കോടതി എം.ഡിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, അതിന്റെ പേരില്‍ ഡിവിഷന്‍ ബെഞ്ചിന്റെ അപ്പീല്‍ അധികാരിയായി എം.ഡി പ്രവര്‍ത്തിക്കേണ്ടതില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അഭിഭാഷകന്‍ വിശദീകരണത്തിന് സമയം തേടിയതിനെത്തുടര്‍ന്ന് ഒരാഴ്ചത്തെ സമയം ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  19 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  19 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  19 days ago
No Image

പാലക്കാട് രാഹുല്‍ മുന്നില്‍; ചേലക്കരയില്‍ പ്രദീപിന്റെ ഭൂരിപക്ഷം നാലായിരം കടന്നു

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago