HOME
DETAILS

ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്നു: ഹൈദരലി തങ്ങള്‍

  
backup
November 08 2017 | 21:11 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%9a%e0%b5%8b%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

കോഴിക്കോട്: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരങ്ങള്‍ പോലും ചോരയില്‍ മുക്കിക്കൊല്ലുന്ന രീതിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും കേരളത്തില്‍ സിംഗൂരും നന്ദിഗ്രാമും അനുവദിക്കാനാകില്ലെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ജാഥ പടയൊരുക്കത്തിന്റെ മേഖലാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗെയില്‍ പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പാക്കണം. ഏത് പദ്ധതി കൊണ്ടുവരുമ്പോഴും സാധാരണ ജനങ്ങളെ അതെങ്ങനെ ബാധിക്കുമെന്ന കാര്യം ചിന്തിക്കണം. ഒരു കാലത്ത് വികസനത്തിന് എതിരു നിന്നവരാണ് ഇപ്പോള്‍ വികസനായകരായി രംഗത്തുള്ളത്. രാജ്യം അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇടതുസര്‍ക്കാര്‍ ആര്‍.എസ്.എസ് അനുകൂല നിലപാട് സ്വീകരിക്കുന്നത് ഖേദകരമാണെന്ന് തങ്ങള്‍ പറഞ്ഞു. പാഠപുസ്തകത്തില്‍ ആര്‍.എസ്.എസ് അജന്‍ഡ നടപ്പാക്കാനുള്ള നീക്കങ്ങളുണ്ടായി. ഡല്‍ഹിയില്‍ ചെന്ന് ജുനൈദിന് വേണ്ടി കരയുമ്പോള്‍ കൊടിഞ്ഞി ഫൈസല്‍, കാസര്‍കോട്ട് റിയാസ് മൗലവി എന്നിവരുടെ വധക്കേസില്‍ പൊലിസ് അന്വേഷണം ഉരുണ്ടുകളിക്കുകയാണ്. രാജ്യത്താകമാനം ഫാസിസത്തിനെതിരായ നിലപാട് സ്വീകരിക്കുമ്പോഴാണ് കേരളത്തില്‍ ഫാസിസ്റ്റുകള്‍ക്ക് അനുകൂല സാഹചര്യം ഇടതു സര്‍ക്കാര്‍ ഒരുക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
ചെന്നിത്തല നയിക്കുന്ന പടയൊരുക്കം കേരളമാകെ യു.ഡി.എഫിന്റെ പടയോട്ടമായി മാറിയിരിക്കയാണെന്നും തങ്ങള്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.പി വീരേന്ദ്രകുമാര്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍, എം.പിമാരായ എം.കെ രാഘവന്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.ഐ ഷാനവാസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  22 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  23 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  23 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  23 days ago
No Image

പാലക്കാട് രാഹുല്‍ മുന്നില്‍; ചേലക്കരയില്‍ പ്രദീപിന്റെ ഭൂരിപക്ഷം നാലായിരം കടന്നു

Kerala
  •  23 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  23 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  23 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago