209 മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു
തിരുവനന്തപുരം: അനധികൃതമായി മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുമായി ഡ്രഗ്സ് കണ്ട്രോള് വിഭാഗം.
മതിയായ യോഗ്യതയില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ നടത്തുന്നുവെന്നും, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്സ് ഉള്‍പ്പെടെ നല്‍കുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എട്ടു ജില്ലകളിലായി 209 മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു. ഈ മെഡിക്കല്‍ സ്റ്റോറുകളില്‍ അംഗീകൃത ഫാര്‍മസിസ്റ്റുകള്‍ ഒരാളെങ്കിലും വേണമെന്നത് പാലിക്കപ്പെട്ടില്ല എന്നും മറ്റു മെഡിക്കല്‍ യോഗ്യത ഉള്ളവരായിരുന്നില്ല മരുന്ന് വിതരണത്തിന് ഉണ്ടായിരുന്നതെന്നുമാണ് കണ്ടെത്തിയത്.
ഏറ്റവും കൂടുതല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ നടപടി നേരിട്ടത് കൊച്ചിയിലും ആലപ്പുഴയിലുമാണ്. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് റൂള്‍സ് പ്രകാരം രജിസ്റ്റേഡ് ഫാര്‍മസിസ്റ്റ് ഉണ്ടെങ്കില്‍ മാത്രമേ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ലൈസന്‍സ് ലഭിക്കൂ. സംസ്ഥാന വ്യാപകമായി വീണ്ടും മിന്നല്‍ പരിശോധന നടത്തുമെന്ന് ഡ്രഗ്സ് കണ്ട്രോള് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."