മെഡി. കോളജുകള്‍ നഷ്ടമായത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമെന്ന്
തിരുവനന്തപുരം: പാരിപ്പള്ളി മെഡിക്കല്‍ കോളജുകള്‍ ഈ അധ്യയനവര്‍ഷം ആരംഭിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടെന്ന് മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ എം.എല്‍.എ. സുപ്രിംകോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനങ്ങള്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാത്തതിനാലാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജിന് അനുമതി നിഷേധിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും കേന്ദ്ര ആരോഗ്യ മന്ത്രാലയവും എല്ലാ സൗകര്യങ്ങളും വിലയിരുത്തിയതിനുശേഷം അനുവാദം നല്‍കിയ തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളജ് ഈ അധ്യയനവര്‍ഷം ആരംഭിക്കാത്തത് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.
പാരിപ്പള്ളി മെഡിക്കല്‍ കോളജിനാവശ്യമായ തസ്തികകള്‍ കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നുവെങ്കിലും തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഉത്തരവിറാക്കാന്‍ സാധിച്ചില്ല. ഫലത്തില്‍ 200 കുട്ടികള്‍ക്ക് സര്‍ക്കാര്‍ മെറിറ്റില്‍ എം.ബി.ബി.എസ് പഠിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 750ഓളം സീറ്റുകളുടെ കുറവാണ് ഇക്കൊല്ലം മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരിക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും വി.എസ് ശിവകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."