ഹിമാചലില്‍ വോട്ടെടുപ്പ് ആരംഭിച്ചു
ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 68 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 337 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബി.ജെ.പിയും തമ്മിലാണ് പ്രധാന പോരാട്ടം.
കോണ്‍ഗ്രസും ബി.ജെ.പി.യും ആകെയുള്ള 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്. ബി.എസ്.പി. 42 സീറ്റിലും സി.പി.എം. 14 സീറ്റിലും സ്വാഭിമാന്‍ പാര്‍ട്ടിയും ലോക് ഗഠ്ബന്ധന്‍ പാര്‍ട്ടിയും ആറുവീതം സീറ്റുകളിലും സി.പി.ഐ. മൂന്നുസീറ്റിലും മത്സരിക്കുന്നു. രാവിലെ എട്ട് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
മുഖ്യമന്ത്രി വീരഭദ്ര സിങും മന്ത്രിസഭയിലെ 10 അംഗങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍ ജഗത് സിങ് നേഗിയും ഇത്തവണയും മത്സരിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ 12 മുന്‍മന്ത്രിമാരും രംഗത്തുണ്ട്. ആകെ 19 വനിതാസ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ബി.ജെ.പി.യില്‍ ആറും കോണ്‍ഗ്രസില്‍ മൂന്നും.
ഹിമാചല്‍ പിടിക്കാന്‍ ശക്തമായ പ്രചാരണപരിപാടികള്‍ക്കാണ് കോണ്‍ഗ്രസും ബി.ജെ.പി.യും നേതൃത്വം നല്‍കിയത്. 450ലേറെ തെരഞ്ഞെടുപ്പ് റാലികള്‍ ഹിമാചലില്‍ നടന്നു. 12 ദിവസം നീണ്ട പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
7,525 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി തയ്യാറാക്കിയിട്ടുള്ളത്. 37,605 പോളിങ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു. 50,25,941 വോട്ടര്‍മാരാണ് ഹിമാചല്‍പ്രദേശിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."