രാജ്യസഭയിലേക്കില്ലെന്ന് രഘുറാം രാജന്; യൂനിവേഴ്സിറ്റിയില്‍ തുടരും
ന്യൂഡല്‍ഹി: വിദ്യാഭ്യാസ പ്രവര്‍ത്തങ്ങളുമായി തുടരാനാണ് ആഗ്രഹമെന്നും രാജ്യസഭയിലേക്കില്ലെന്നും ആര്.ബി.ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്. ആം ആദ്മി പാര്‍ട്ടിയുടെ രാജ്യ സഭ സീറ്റ് വാഗ്ദാനം അദ്ദേഹം നിരസിച്ചു.
ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജോലിയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുമെന്നും നിലവില്‍ അദ്ദേഹം ജോലിയില്‍ നിന്നും വിട്ടു നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്നും ഓഫീസ് വ്യക്തമാക്കി.
രാജ്യസഭാ എം.പി സ്ഥാനത്തേക്ക് എ.എ.പി രഘുറാം രാജനെ പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. പാര്‍ട്ടിക്ക് പുറത്തുള്ളവരെ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ എന്ന നിലയിലും സാമ്പത്തിക വിദഗ്ധനെന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."