ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്കാന് ചെന്നിത്തല ആവശ്യപ്പെട്ടു: സരിത
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്കാന് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായി സരിത എസ്.നായര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തന്നോട് നേരിട്ട് ഫോണ്‍വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കമ്മിഷന് നല്കിയതിനേക്കാള് കൂടുതല്‍ തെളിവുണ്ടെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ റിപ്പോര്‍ട്ടിനെ മസാല റിപ്പോര്‍ട്ടായി മാത്രം കാണരുത്. പലരുടെയും മുഖംമൂടി വലിച്ചു കീറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയക്കാരെല്ലാം എന്റെ കൈയില്‍നിന്ന് പണം വാങ്ങിയിട്ടുണ്ട്.
ആരെയും പ്രീതിപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ല. ഉപഭോക്താക്കളില്‍നിന്ന് ലഭിച്ച പണം രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായത്.
ഒരാളുടെ കൈയില്‍ നിന്നും ഞാന്‍ പണം വാങ്ങിയിട്ടില്ല, എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നു. തന്നെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു. ഒരിക്കലും അങ്ങനെയുള്ള സ്ത്രീ ആയിരുന്നില്ല. ഒരു പീഡനക്കേസിലും ഇരയ്ക്കു ഡിജിറ്റല്‍ തെളിവ് ഹാജരാക്കാനാവില്ല.
അതുപോലെയാണ് എന്റെ കേസിലുമുള്ളത്. ഒരു തെളിവുമില്ല എന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിതന്നെ ഇട്ടുപോയ അഞ്ച് തെളിവുകളാണ് അദ്ദേഹത്തിന് എതിരായത്. ഈ റിപ്പോര്‍ട്ട് തന്റെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."