HOME
DETAILS

'ഈ പുകമറയില്‍ നിന്ന് പുറത്തെത്തിക്കാമോ' - ശുദ്ധവായു തേടി ഡല്‍ഹി നിവാസികളുടെ നെട്ടോട്ടം

  
backup
November 10 2017 | 07:11 AM

national10-11-17-delhiites-queue-up-outside-travel-agencies

ന്യൂഡല്‍ഹി: ശുദ്ധവായു ലഭിക്കുന്ന മേച്ചില്‍ പുറങ്ങള്‍ ഡല്‍ഹി നിവാസികളുടെ നെട്ടോട്ടം. രണ്ടു ദിവസത്തേക്കെങ്കിലും വിഷപ്പുക നിറഞ്ഞ നഗരത്തില്‍ നിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിലാണ് ഇവിടത്തുകാര്‍. ഇതിനായി പ്രദേശത്തെ ട്രാവല്‍സുകളെ സമീപിച്ചിരിക്കുകയാണ് ഭൂരിപക്ഷവും.

സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായ മസൂരി, ഷിംല തുടങ്ങിയവയ്ക്കു പുറമെ വിദേശ രാജ്യങ്ങളായ സിങ്കപ്പൂര്‍ കൊളംബൊ തുടങ്ങിയ സ്ഥലങ്ങളിലേക്കും ആവശ്യക്കാരേറെയാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. പണം റൊക്കം നല്‍കിയാണ് എല്ലാവരും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. ഡല്‍ഹിക്കു പുറത്തു എവിടേക്കായാലും പോവാന്‍ തയാറാണിവര്‍. പണം എത്രയായായാലും പ്രശ്‌നമില്ലെന്നും ഏജന്‍സികള്‍ പറയുന്നു.

മുമ്പെങ്ങുമില്ലാത്ത വിധം അപകടകരമായ സാഹചര്യമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍. മലിനീകരണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരമായ ചൈനയിലെ ബെയ്ജിങിനേക്കാള്‍ പത്തിരട്ടി മലിനമാണ് ഈ വര്‍ഷം ഡല്‍ഹിയിലെ പുകയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയിലെ വായുവിലെ ഗുണനിലവാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കു പ്രകാരം ഇപ്പോള്‍ 500 സ്‌കെയിലനുസരിച്ച് 486 പോയിന്റാണ്. നിലവാര സൂചികയനുസരിച്ച് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ സൂചിക 50 വരെയാകാമെന്നാണ് കണക്ക്. ശനിയാഴ്ചയോടെ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് ഞായറാഴ്ച വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായുമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തേതുപോലെ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട നമ്പര്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

 

'Get Us Out of Here': Delhiites Queue Up Outside Travel Agencies in Search of Cleaner Air

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago